പുരുഷസൂക്തം ജീവിതവിജയത്തിന് -11
തസ്മാദശ്വാ അജായന്ത
യേകേ ചോഭയാദതഃ
ഗാവോ ഹ ജജ്ഞിരേ തസ്മാ
ത്തസ്മാജ്ജാതാ അജാവയഃ 10
തസ്മാത് -ആ യജ്ഞത്തിൽനിന്നു ,ആശ്വാഹ :-കുതിരകൾ ,അജായന്ത :-ഉണ്ടായി ,യേ -ഏത് ,കേ -എല്ലാം ,ഉഭയാദത:-രണ്ടുവശത്തും പല്ലുകളുള്ളവയുണ്ടോ ,ച -ഉണ്ടായി,ഹ -അങ്ങനെ ,തസ്മാത് -അതിൽനിന്ന് ,ഗാവ:-ഗോക്കൾ,ജന്ജിരെ -ജനിച്ചു ,തസ്മാത് -അതിൽനിന്നു ,ജാതാ:-ഉണ്ടായവയാണ് ,അജാവയ:-ആട്ടിൻ പറ്റങ്ങൾ .
ആ സർവഹുതമായ യജ്ഞത്തിൽനിന്ന് കുതിരകളും,രണ്ടുവശത്തും പല്ലുള്ളവയും ,ഗോക്കൾ ,ആട്ടിൻ പറ്റങ്ങൾ എന്നിവയെല്ലാം പ്രകടമായി.
കഴിഞ്ഞ ശ്ലോകത്തിൽ പ്രജാപതിയുടെ പ്രപഞ്ച യജ്ഞത്തെ നോക്കി പ്രവർത്തിക്കുന്ന ഒരു വേദ കർമ്മയജ്ഞ സാധകനു അയാൾ പ്രവർത്തിക്കുമ്പോൾ ഉണ്ടായിവരുന്ന അറിവിനെ വ്യക്തമാക്കി .ഇവിടെ അതിലൂടെവരുന്ന കർമ്മ സിദ്ധിയെ വ്യക്തമാക്കിയിരിക്കുന്നു .ഇവിടെ ആ അറിവിനു വീണ്ടും കർമ്മവുമായി യോഗംസംഭവിക്കുകയും കൂടുതൽ പൂർണ്ണതയുള്ളതും വയ് വിധ്യമുള്ളതുമായ സൃഷ്ടി സംഭവിക്കുകയും വളരുകയും ചെയ്യുന്നത് ഋഗ്വേദം കാണിച്ചു തരുന്നു.ഈ സൃഷ്ടികൾ കൂടുതൽ മനോഹരമായ സജീവതയുള്ളവയാണ് .കാരണം അവ സംഭവിച്ചത് പരമ പുരുഷന്റെ ആനന്ദപൂർണ്ണമായ യജ്ഞ ഭാവേനയുള്ള, ഫലാപേക്ഷ കൂടാതെയുള്ള,വർത്തമാനകാലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള നിരന്തര കർമ്മത്തിലൂടെയാണ് .ഭാവിയിലെ മിഥ്യാ സങ്കല്പങ്ങൾ ഇല്ലാതെ സ്വന്തം കർമ്മത്തിലൂടെ അവൻ നിരന്തരം ധ്യാനിച്ച് കൊണ്ടേയിരിക്കുന്നു .പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
കുതിരകൾ ഏറ്റവും ശക്തമായ സസ്യഭുക്കുകൾ ആണ്.അവ ആ യജ്ഞത്തിൽനിന്നും ഉണ്ടായി .അതുപോലെതന്നെ ഇരുവശത്തും ദ്രംഷ്ട്രങ്ങളുള്ള ക്രൂരരായ മാംസഭുക്കുകളും ഉണ്ടായി .അതുപോലെ ശാന്ത പ്രകൃതികളായ പശുക്കളും ആട്ടിൻ പറ്റങ്ങളും എല്ലാം ഉണ്ടായി.വിവിധങ്ങളായ ഈ സകല ജീവജാലങ്ങളും ഇത്തരത്തിൽ ഉണ്ടായി എന്ന് സാരം.
ഒരാളുടെ ജന്മം പൂർണ്ണമായി എന്ന് കരുതി സംതൃപ്തിയോടെ അയാൾ ശാന്തനാകുന്നത് തന്റെ ജീവിത സമയത്തെ ഇത്തരത്തിൽ പൂർണ്ണമായി യജ്ഞ ഭാവേന ഉപയോഗിക്കുമ്പോഴാണ്.അവിടെ മാത്രമേ ശാശ്വതമായ നീതിയും ക്ഷേമവും ഉണ്ടാവുകയുള്ളൂ.അവിടെമാത്രമേ ഒരുവന് പരമാത്മബോധത്തെ അറിയുവാനുള്ള സാഹചര്യം സ്രിഷ്ടിക്കപ്പെടുകയുള്ളൂ . അവിടെ മാത്രമേ ക്രൂരതയുംഅഹിംസയും , രാജസികതയും സാത്വികതയും ,ശക്തിയും ദൗർബല്യവും എല്ലാം സമമായി "യോഗം" ചെയ്യുകയുള്ളൂ .അപ്പോഴേ ഒരുവൻ യതാർതത്തിൽ ഗുണാതീതൻ ആവുകയുള്ളൂ.അപ്പോൾ മാത്രമേ ഒരുവൻ സ്ഥിതപ്രജ്ഞൻ ആവുകയുള്ളൂ. സാംഖ്യയോഗം മുഴുവൻ ഈ ശ്ലോകങ്ങളിൽ മറഞ്ഞിരിക്കുന്നു.
ശ്രീഭഗവാനുവാച
പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)
ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു.
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)
എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു.
ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ (20)
ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു. (bhagavad geetha).
മേൽ പറഞ്ഞ അവസ്ഥയിൽ മാത്രമേ ഒരുവൻ കർമ്മ ബന്ധങ്ങളില്ലാത്ത വിജയത്തെ അനുഭവിക്കുന്നുള്ളൂ .അപ്പോൾ മാത്രമേ അയാൾ ആത്മീയതും ഭൗതികതയും സമം ചേർന്ന യഥാർത്ഥ ആത്മീയതയുടെ സ്വാതന്ത്ര്യം ഭുജിക്കുന്ന മോക്ഷം എന്ന പരമാനന്ദ അവസ്ഥയിൽ എത്തിചെരുകയുള്ളൂ .
“യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ തത്ര ശ്രീര്വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ “ (78)
എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം (bhagavad geetha).
തുടരും --SREE.

Read more on http://viratpurushan.blogspot.in/ http://sreedharannamboothiri.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/