Wednesday, March 23, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -10

തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാ-
ദ്യജൂസ്തസ്മാദജായത       9

തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,സർവ f ഹുത:-പൂർണ്ണതയാ ഹോമിക്കപെട്ട ,യജ്ഞാത് -യാജ്ഞത്തിൽനിന്ന് ,ഋ ച :-ഋഗ്വേദവും,സാമാനി -സാമവേദവും ,ജജ്ഞിരെ -ഉണ്ടായി ,തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,ഛന്ദാംസി -അഥർവവേദം ,ജജ്ഞിരെ -ഉണ്ടായി ,യജു:-യജുർവേദം ,തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,അജായത -ഉണ്ടായി.

പൂർണ്ണതയാ ഹോമിക്കപെട്ട ആ യജ്ഞത്തിൽനിന്നും ഋഗ്വേദവും സാമവേദവും പ്രകടമായി.ആ യജ്ഞത്ത്തിൽനിന്നും യജുർവേദവും  അഥർവ്വ വേദവും ഉണ്ടായി.

പൂർണ്ണമായ സമർപ്പണത്തോടെ ചെയ്യുന്ന ഏതു ജോലിയും ആ കർമ്മത്തിൽ 'കർമ്മ സിദ്ധിയെ നേടിത്തരുന്നു എന്ന് പറഞ്ഞുവല്ലോ.കർമ്മ സിദ്ധി ഉണ്ടാവുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് നാം പ്രവർത്തിക്കു ന്ന മേഖലയിലെ പ്രധാനപ്പെട്ട അറിവുകൾ .അനുഭവങ്ങൾ സ്വാഭാവികമായും അറിവിനെ സൃഷ്ടിക്കുന്നു.വേദം എന്ന വാക്കിന്റെ അർഥം "അറിവ്" എന്നാണ് .വേദങ്ങൾ വെറുംഅറിവല്ല.അത്  പുസ്തക "വിജ്ഞാന"മല്ല "ജ്ഞാന"മാണ്.അനുഭവത്തിലൂടെ, ഉപാസനയിലൂടെ, സാധനയിലൂടെ നേടുന്ന ബോധവര്ധനവിലൂടെ നേടുന്ന  ജ്ഞാനമാണ്.ഏതു മേഖലയിലും വിജയിച്ചവരെ നോക്കുക.അവർക്ക് അവരുടെ മേഖലയിൽ ഉയർന്ന ബോധനിലവാരവും ,അതിലൂടെ ഉണ്ടാവുന്ന പ്രായോഗികമായ അറിവും  ഏറെയാണെന്ന് കാണാം.
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു   (45)
 അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ 
പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. 
യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ   (46) 

യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു.

മറ്റൊരു പ്രധാനകാര്യം യജ്ഞ ഭാവേനയുള്ള കർമ്മങ്ങൾ ശരിയായ ജ്ഞാനമാണ്(വേദജ്ഞാനം ) തരുന്നത്.കാരണം അത് സങ്കൽപ്പത്തിലുള്ള  വികസനത്തിനായി ഉള്ള എടുത്തുചാട്ടങ്ങൾ അല്ലതന്നെ.അവ ക്രമാനുഗതമായി നേടുന്ന ഉള്ളതുകൊണ്ടുള്ള വളർച്ചയാണ് .അതിനാൽ  ഒട്ടുംതന്നെ ആശങ്കയില്ലാത്ത പൂർണ്ണമായ  അറിവുകളാണ് ഈ രീതിയിൽ നിന്നും ലഭിക്കുക.സങ്കൽപ്പത്തിൽ നിന്നുള്ള ബാങ്ക് ലോൺ വികസനം പലപ്പോഴും പരാജയപ്പെടുന്നത് അതുകൊണ്ടാണ്. കാരണം ആ പരാജയപെട്ട പ്ലാനിങ്ങുകൾ തുടങ്ങിയത് ഭാവിയിലെ ലാഭത്തെ അടിസ്ഥാനമാക്കിയായിരുന്നു.എന്നാൽ യജ്ഞ കർമ്മം "ഫോക്കസ്ഡ് "ആയിരിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽനിന്നുള്ള സ്വാഭാവിക വളർച്ചയിലാണ് .അത് തുടങ്ങുന്നത് ഭാവിയിലെ ബൊധൊദയത്തിലല്ല ഇപ്പോഴത്തെ സാധനകളിലാണ് .

വിജ്ഞാനത്തിലൂടെ തുടങ്ങി ജ്ഞാനത്തിലേക്ക് നയിക്കപെടുന്ന ഒരു രീതി എല്ലാമേഖലയിലും നമുക്ക് കാണാം.ഒരു സ്റ്റീൽ  കമ്പനിയിലെ സാധാരണ ജോലിക്കാരനെ സോഫ്റ്റ്‌ വെയർ  സ്ഥാപനത്തിൽ നിയമിച്ചാൽ അയാൾക്ക്‌  പ്രവർത്തിക്കാൻ കഴിയില്ല.അതുപോലെ തിരിച്ചും .എന്നാൽ സ്റ്റീൽ കമ്പനിയിലെ മാനേജിംഗ് ഡയറ ക്ടറെ   സോഫ്റ്റ്‌ വെയർ  സ്ഥാപനത്തിൽ നിയമിച്ചാൽ അയാൾക്ക്‌ പ്രാഥമികമായ അറിവുകൊണ്ട്‌ മാത്രം ആ ജോലി ചെയ്യാൻ കഴിയുന്നു.അതായത് വിജ്ഞാനം ആവശ്യമായിരുന്ന ആദ്യത്തെ അവസ്ഥയിൽനിന്നും കമ്പനി നടത്താൻ വേണ്ട ജ്ഞാനം ആവശ്യമായ അവസ്ഥയിലേക്ക് മാറി.അതായത് തുടർച്ചയായ  കർമ്മ നിർവഹണ ത്തിലൂടെ ലഭിക്കുന്ന കർമ്മ സിദ്ധിയിലൂടെ ഉണ്ടാവുന്ന നേട്ടം ജ്ഞാന സിദ്ധിയാണ്.അതുംകൂടി നേടുന്ന മനുഷ്യൻ ആത്മീയതയിലോ ഭൗതികതയിലൊ  പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കാൻ തുടങ്ങുന്നതായി കണ്ടുവരുന്നു.എല്ലാ വിധത്തിലുള്ള ആവശ്യമായ ജ്ഞാനവും ഈ യജ്ഞ കർമ്മ നിർവഹണത്തിലൂടെ സ്വാഭാവികമായി വന്നുചേരുന്നു.പ്രവർത്തിയാണ് ഇവിടെ ആവശ്യപ്പെടുന്നത്.ചിലരെ നാം കണ്ടിട്ടുണ്ടാവും.അവർ എപ്പോഴും പ്രവര്ത്തിക്കുന്നതിനായി ഉള്ള തയാറെടുപ്പിലായിരിക്കും .പ്രവർത്തിച്ചാൽ തെറ്റുമോ എന്ന ഭയമായിരിക്കും കാരണം.പക്ഷെ തെറ്റുകൾ സംഭവിക്കുമ്പോഴാണ് ശരി പഠിക്കുക.തെറ്റാതെ അക്ഷരമോ നൃത്തമോ പഠിക്കാത്ത ആരെങ്കിലും ഉണ്ടോ? തെറ്റായ ധ്യാനവും ഒരുവനെ ഈശ്വരനിലേക്കു എത്തിക്കുന്നു.അതിനാൽ തന്റെ തെറ്റുകളെ സ്നേഹിക്കുന്നവനുമാത്രമേ ,മറക്കാതിരിക്കുന്നവന് മാത്രമേ  പ്രപഞ്ചം വിജയത്തിന്റെ അമൃതം നുകരാൻ അവകാശം  നൽകുന്നുള്ളൂ .നാം ചെയ്ത കൊള്ളരുതായ്മകൾ മറക്കുവാനും അതിലൂടെ സ്വന്തം ഈഗോയെ ഉയർത്തി നിറുത്താനും ശീലിച്ചിരിക്കുന്നു.സ്വയം പറയുന്ന ഈ കള്ളങ്ങ ളാണ് നമ്മെ സത്യത്തിൽനിന്നും "അറിവിൽനിന്നും "മറയ്ക്കുന്നത്".അതുകൊണ്ടാണ് ഒട്ടുംതന്നെ കളങ്കമില്ലാതെ 'പൂര്ണ്ണമായും' സ്വയം കർമ്മത്തിൽ തന്റെ ഈഗോയെ ഹോമിക്കണമെന്നു പറയുന്നത്.


സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ   (27) വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.Bhagavadgeetha.

അപ്രകാരം ചെയ്യുന്ന ഒരുവനുമാത്രമേ ഭയം എന്ന വികാരം ഉണ്ടാവാതെ ഇരിക്കു .അയാൾ  ഈശ്വരന്റെ മടിത്തട്ടിലാണ്.ഭയമില്ലാത്തവന്റെ കൂടയെ ശക്തി എന്നത് നിലനിൽക്കുകയുള്ളൂ . ഈശ്വരന്റെ ഒഴുക്കിനനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ അയാളിലൂടെ ഈശ്വരൻ പ്രവർത്തിക്കുകയാണ്.ഈഗോ (അഹം ) ഒഴിവായ സ്ഥാനത്തേക്ക് ഈശ്വരൻ വന്നപ്പോൾ നമ്മുടെ കർമ്മങ്ങൾക്ക് നാം ഒരു കാരണം മാത്രമാകുന്നു.അറിയേണ്ടതിനെയെല്ലാം അറിയുന്നു.സകലവേദ സാരം സ്വയം അനുഭവിക്കുന്നു.ഈശ്വരന്റെ പരമമായ സ്ഥാനത്തെ പ്രാപിക്കുന്നു.
ഭൌതിക ജീവിത യുദ്ധ  വിജയത്തോടൊപ്പം ആത്മീയ  ജീവിത യുദ്ധ വിജയവും നേടുന്നു.

തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
        ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ
        നിമിത്തമാത്രം ഭവ സവ്യസാചിന്‍  (33)
 
ഹേ അര്‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീര്‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാല്‍ മതി.
 
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
        കര്‍ണം തഥാന്യാനപി യോധവീരാന്‍
മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ
        യുധ്യസ്വ ജേതാസി രണേ സപത്നാന്‍  (34)
 
എന്നാല്‍ വധിക്കപ്പെട്ടവരായ ദ്രോണരെയും ഭീഷ്മരെയും ജയദ്രഥനെയും കര്‍ണനെയും മറ്റു യുദ്ധവീരന്മാരെയും നീ വധിച്ചാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കും.



No comments:

Post a Comment