Wednesday, March 2, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -7

യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ       6

യത് =ഏത് ,പുരുഷേണ =പുരുഷനാകുന്ന  ,ഹവിഷാ =ഹവിസുകൊണ്ട്,ദേവാ ;=ദേവതകൾ ,യജ്ഞം =വിരാട്ട്  യജ്ഞം ,അതന്വത =വ്യപിപ്പിച്ചുവോ,അസ്യ =ഇതിന്റെ ,ആജ്യം =നെയ്യ് ,വസന്ത :=വസന്തം ,ആസീത് :=ആയിരുന്നു .ഇധ്മ = യജ്ഞ  സമിത്ത് (വിറക് ),ഗ്രീഷ്മ :=ഗ്രീഷ്മ ഋതുവും ,ഹവി :=ഹവിസ്സ് ,ശരത്ത് =ശരത്ത് ഋതുവും (ആയിരുന്നു ).
പുരുഷനാകുന്ന വിരാട് ഹവിസ്സുകൊണ്ട് ദേവതകൾ വിരാട് യജ്ഞം നടത്തിയപ്പോൾ ഈ യജ്ഞത്തിനു നെയ്യ് വസന്തവും ,ഹവിസ്സ് ശരത്തും സമിത്ത് ഗ്രീഷ്മവും ആയിത്തീർന്നു .

ഋഗ്വേദത്തിൽ  സ്തുതിക്കപ്പെട്ടിരിക്കുന്ന വരുണൻ , അഗ്നി, ഇന്ദ്രൻ, മിത്രൻ , മരുത്തുക്കൾ  മുതലായി മുപ്പത്തിമൂന്നു ദേവതകളെയാണ്‌ .ഇതൊക്കെയും പലവിധത്തിലുള്ള പ്രാപഞ്ചിക ശക്തികളാണ്.ഈ പ്രാപഞ്ചിക ശക്തികളുടെ സൂക്ഷ്മ തന്മാത്രകൾ പരസ്പരം യജ്ഞം  ചെയ്ത് ഋതുക്കൾ ഉണ്ടായി.ദേവതകൾ ആ ഋതുക്കളിൽ   വീണ്ടും സംഗയജ്ഞം  ചെയ്തപ്പോൾ സൃഷ്ടി പിന്നെയും വികസിക്കുന്നു. ഈ വരികൾ കർമ്മയോഗ ധ്യാനത്തിന്റെ ആഴത്തിലുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി തുടങ്ങുന്നു.
ഈ യജ്ഞത്തിന്റെ പ്രത്യേകത തങ്ങളുടെ മുന്നിൽ വന്നുചേർന്ന സാഹചര്യത്തെ ഹോതാക്കളായ  ശക്തികൾ  നന്നായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.തങ്ങളുടെ മായാ  സങ്കൽപ്പത്തിലുള്ള കാര്യങ്ങൾ നടത്തുവാൻ സങ്കൽപ്പത്തിലുള്ള കുറെ അനുകൂലമായ സാഹചര്യങ്ങൾ ഇണക്കിയെടുക്കുവനായി പദ്ധതികൾ മെനഞ്ഞുകൊണ്ട്‌ ഇരിക്കുകയല്ല .അവർ ശ്രേയസ്കരമായ അഥവാ വളർച്ചക്ക് ഉതകുന്ന രീതിയിൽ മറ്റൊന്നും ചിന്തിച്ചു കൊണ്ടിരിക്കാതെ ,ഫലാപേക്ഷ കൂടാതെ ,പ്രായോഗികമായി, തുടർച്ചയായി തങ്ങളുടെ കർമ്മം  ചെയ്തുകൊണ്ടേ യിരിക്കുന്നു.കാരണം അവർ തൊട്ടു മുന്നിൽ കാണാൻ അഥവാ അനുഭവിക്കാൻ കഴിയുന്ന സാമഗ്രികൾ ആണ് യജ്ഞത്തിനായി തെരഞ്ഞെടുക്കുന്നത്.ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും എന്ന് മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്.ഒരു കർമ്മം കഴിഞ്ഞ ഉടനെ തന്നെ  ഹോമിക്കനായി ദേവതകൾ വീണ്ടും തങ്ങൾക്കറിയാവുന്ന പുരുഷനെ അഗ്നികുണ്ടമാക്കിക്കൊണ്ട് അതിൽ മുന്നിൽ കിട്ടിയ വസന്തത്തെ നെയ്യെന്ന നിലയിലും ശരത്തിനെ ഹവിസ്സാക്കിയും  ഗ്രീഷ്മത്തിനെ വിറകാക്കിയും ഹോമം നടത്തി.അഥവാ പലതായി വളർന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ സൃഷ്ടി കർമ്മ വികാസം  തുടർന്നു.വിഹിതകർമ്മം എന്താണ്? സാഹചര്യം നമ്മുടെ മുന്നിൽ കൊണ്ടുവന്നിട്ടുള്ള തൊട്ട് അടുത്ത ശ്രേയസ്കരമായ  കർമ്മം  ആണ് അത്  എന്ന് ഗീത പറയുന്നത് വേദങ്ങളിൽ പറയുന്ന ഈ യജ്ഞ സങ്കൽപ്പത്തെ  അടിസ്ഥാനമാക്കിയാണ്.എന്നാൽ ബോധപൂർവം ,ഒരു കർമ്മ ബന്ധങ്ങളുമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭൂമി , എന്നും ഇങ്ങനെ കറങ്ങാൻ കഴിയുമോ ?അതുശരിയോ തെറ്റോ ? വിജയിക്കുമോ പരാജയപ്പെടുമോ? എന്നൊക്കെ നമ്മേപോലെ ചിന്തിച്ച് ഒരു നിമിഷം നിന്നാൽ ഉടൻതന്നെ ഈ പരാജയങ്ങളെല്ലാം തുടർച്ചയായി സംഭവിക്കുന്നു . ഫലത്തെ കുറിച്ചു ള്ള അമിത ചിന്ത മനസ്സിന്റെ വർധനവിലൂടെ  പ്രവർത്തിയെ സാരമായി ബാധിക്കുന്നു.

യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര             (9)
അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി  നീ ക‍‍‍ര്‍മ്മം ആചരിക്കുക.
എന്ന് കൃഷ്ണൻ പറയുന്നു
അതുകൊണ്ട് നാം ദേവതകളുടെ ജജ്ഞ കർമ്മ രീതികണ്ട്  ,ബോധപൂർവം , യജ്ഞഭാവേന, തുടർച്ചയായി  പ്രവർത്തിക്കണമെന്ന് ആണ് സൂക്താവസാനം ഋഷി പറയുന്നത്.അപ്പോൾ തന്റെ കർമ്മങ്ങൾക്ക് താൻതന്നെ സാക്ഷിയാകുവാനും ആ 'ഗ്യാപ്പിലൂടെ'  തന്റെ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന പരമാത്മ ബോധത്തെ വേറിട്ട്‌ അറിയുവാനും തന്നിൽ ധ്യാനം സ്വയം സംഭവിക്കുവാനും സാധിക്കുന്നു.

ഇതുതന്നെ ആണ് ഗീതയിൽ അര്ജുനനോട് കൃഷ്ണനും പറയുന്നത്.
യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ        (21) 

--------------------ശ്രേഷ്ഠ‍ന്‍ എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.
 ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി      (22) 

-----------------------
ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല.  എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.
യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ        (23) 

--------------
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാ‍ല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

ഉത്സീദേയുരിമേ ലോകാ ന കുര്യാം കര്‍മ ചേദഹം സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ       (24)
------------------ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.


ഇന്നലെവരെ ബന്ധുക്കൾ എന്ന് കരുതിയവരെ വധിക്കേണ്ടിവരുമെന്ന ഭൂത-ഭാവികാല ചിന്തകളിൽ കുടുങ്ങിക്കിടന്നു വിലപിക്കുന്ന അര്ജുനനോട് വാർത്ത മാനകാലത്തിൽ കൂടുതലായ ചിന്തകൾ ഒഴിവാക്കിക്കൊണ്ട് , ഇവിടെ തന്റെ മുന്നിലുള്ള സാഹചര്യത്തെ ഉപയോഗിച്ച്,  യജ്ഞ ഭാവേന സ്വധർമ്മം ചെയ്യുവാൻ കൃഷ്ണൻ പ്രേരിപ്പിച്ചു തുടങ്ങുന്നത് ഭഗവദ് ഗീതയിൽ ആദ്യം തന്നെ കാണാം .


സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ    (31)
-------------------സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.


യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം       (32)
----------------
ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ  സ്വര്‍ഗ്ഗവാതി‍ല്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.


അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി    (33)


---------------ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.


അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ         (34) 
----------------തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.


ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)
---------------
ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.


അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം       (36) 
-------------------
നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ       (37)


----------------
മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്..




പുരുഷ സൂക്തവും ശ്രീ ചക്രവും.
ശ്രീ ചക്രോപാസകർക്ക്  വേഗത്തിൽ മനസ്സിലായേക്കാവുന്ന ഒരു സത്യമാണ് പുരുഷ സൂക്തത്തിലെ സ്രിഷ്ടിക്രമം.പുരുഷസൂക്തത്ത്തിലെ യജ്ഞമാകുന്ന പ്രപഞ്ച സൃഷ്ടി ശ്രീചക്രം തന്നെയാണ് എന്ന് കാണാം.പുരുഷൻ എന്നത് പരബ്രഹ്മ പരമേശ്വരൻ തന്നെയാണ് . ആ ബിന്ദുവിൽനിന്നും
"തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ" (ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി. )എന്നത് ആദ്യത്തെ ശക്തി ത്രികോണത്തിന്റെ ശിവത്വത്തിലേക്കുള്ള സംഗമത്തെ സൂചിപ്പിക്കുന്നു.അവിടന്ന്
//// സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ ////  (തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും . )    
എന്നതിൽ ശ്രീ ചക്രം മുഴുവൻ പറഞ്ഞു .ശ്രദ്ധിച്ചാൽ  ബാക്കിയുള്ള ചില ശ്ലോകങ്ങളിൽ നവാവരണത്തിലെ പല ചക്രങ്ങളെയും ആണ് സൂചിപ്പിക്കുന്നതെന്ന് പിടികിട്ടും.ഉദാ
//// യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ  ////

സൃഷ്ടി നടക്കുന്നത്  ആഗ്രഹം എന്ന  അനംഗന്റെ അഥവാ കാമദേവന്റെ വയ്ഭവത്താലാണ്. അതുപ്രകാരം സംക്ഷോഭിതരായി ദേവതകൾ ഋതുക്കളെ ഉപയോഗിച്ചു യജ്ഞം ചെയ്യുന്ന്നതിന്റെ ഫലമായി ഭൂമിയിൽ സൃഷ്ടി നടക്കുന്നു.ഈ സർവ  സംക്ഷോഭണ ചക്രത്തെ പോലെ  പല കൽപ്പനകളും പ്രപഞ്ച വികാസ പരിണാമ ഭൂപടമായ ശ്രീചക്രത്തി ലും നമുക്ക്  കണ്ടെത്താൻ കഴിയും. മാത്രമല്ല വിശദമായി ത്തന്നെ ഭാസ്കരായർ ശ്രീവിദ്യാ മന്ത്രവും ഗായത്രി വ്യാഹൃതിയും ഒന്നുതന്നെ എന്ന് ഭാവനോപനിഷത്ത്തിൽ വിശദമായി തെളിയിക്കുന്നു.ഭൂർ ,ഭുവ ,സ്വ എന്നത് യഥാക്രമം അഗ്നി,സൂര്യ ,സോമ മണ്ഡലങ്ങൾ തന്നെയാണ് താനും.
..തുടരും --SREE.


   

No comments:

Post a Comment