പുരുഷസൂക്തം ജീവിതവിജയത്തിന് -8
തം യജ്ഞം ബര്ഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ 7
തം -ആ ,അഗ്രതം -ആദ്യമേ ,ജാതം -ഉണ്ടായ ,യജ്ഞം -യജ്ഞമാകുന്ന ,പുരുഷം -പുരുഷനെ ,ബർഹിഷി -ദർഭയാൽ ,പ്രൗക്ഷൻ -പ്രോക്ഷിച്ചു ,തേന -അതുകൊണ്ട് ,ദേവ:-ദേവതകൾ ,അയജന്ത-യജ്ഞം ചെയ്തു ,യേ -ആര് ,സാധ്യാ :-സാധ്യന്മാരും ,ഋഷയ :-ഋഷികളും,ച -അപ്രകാരം യജ്ഞം ചെയ്തു.
ആദിയിൽ പ്രകടമായ വിരാട്ട് പുരുഷനാകുന്ന ആ യജ്ഞത്തെ ആ ദേവതകൾ ദർഭയാൽ പ്രോക്ഷിച്ചു .അതുകൊണ്ട് ദേവതകളും സാധ്യന്മാരും ഋഷികളും യജ്ഞം ചെയ്തു.
ദേവതകളാകുന്ന ഊര്ജങ്ങൾ വീണ്ടും പരമാത്മബോധമാകുന്ന പുരുഷനെ ഹവിസ്സാക്കി യജ്ഞം ചെയ്തുകൊണ്ടേയിരുന്നു.ഋതുക്കളെ ഉപയോഗിച്ചു പുരുഷൻ എന്ന പരമാത്മ ബോധത്തെയും ഭാഗഭാക്കാക്കി അവർ ചെയ്ത ആ യജ്ഞത്തിൽ നിന്നും മഴ ഉണ്ടായി.ആ മഴയാൽ വീണ്ടും പുരുഷനെ ചേർത്ത് സൃഷ്ടി കർമ്മം തുടർന്നപ്പോൾ ഈ സകല ജീവജാലങ്ങളും സ്രിഷ്ടിക്കപെട്ടു .
യജ്ഞാവസാനമുള്ള ദർഭകൊണ്ടുളള പ്രോക്ഷണം ദേവതകളുടെ "ഋതു യജ്ഞത്തിന്റെ" ഫലമായി ഉണ്ടായ മഴയെ കുറിക്കുന്നു. അതിൽനിന്നും ആണ് വിജയിച്ചവരായ സാധ്യന്മാർക്കും ഋഷിമാർക്കും ഈ യജ്ഞരൂപേണ യുള്ള കർമ്മത്തിന്റെ ആശയവും അസംസ്കൃത വസ്തുക്കളും ലഭിച്ചത് എന്നും പറയുന്നു.ലോകത്ത് എല്ലായ്പ്പോഴും ഇത്തരത്തിലുള്ള ഊര്ജങ്ങളുടെ കൂടിച്ചേരൽ അല്ലെങ്കിൽ വിഘടനം മൂലമുള്ള രൂപഭേദം മാത്രമേ ഉണ്ടാവുന്നുള്ളൂ .ആർക്കും പൂര്ണമായും പുതിയ ഒരു വസ്തു സൃഷ്ടിക്കുക സാധ്യമല്ലതന്നെ.അതുകൊണ്ടുതന്നെ അതിന്റെ മിടുക്കും പരമാത്മ ബൊധമാകുന്ന ഊര്ജത്തിന്റെ ഈ സ്വഭാവത്തിനാണ് ലഭിക്കുന്നത്.എല്ലാ പ്രവർ ത്തിയുടെയും ക്രെഡിറ്റ് പരമ പുരുഷന് ഉള്ളതാണ് .ഇതറിയുന്നവന്റെ കർമ്മങ്ങൾ അംഗീകാരം നേടാൻ വേണ്ടി ,മാനം നിലനിർത്താൻ വേണ്ടി വിജയിക്കാനുള്ള മനസ്സിന്റെ ഫലാപെക്ഷയെ ഇല്ലാതാക്കുന്നു.അതവനെ മന:സംഘർഷം ഇല്ലാതെ തുടർച്ചയായി കര്മ്മം ചെയ്യാനും അഭിവൃദ്ധിയും അയ്ശ്വര്യവും നേടാനും സഹായിക്കുന്നു.
ഗീതയിലും ഈ യജ്ഞകർമ്മ മാഹാത്മ്യത്തെ കുറിച്ച് പറയാൻ മഴയെ ഉപയോഗിക്കുന്നത് കാണുക .
അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ (14)
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം കര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.
അതായത് അന്നത്തിൽനിന്നും ജീവജാലങ്ങൾ ഉണ്ടാവുന്നു .അന്നമോ മഴയിൽനിന്നും ഉണ്ടാവുന്നു.മഴയാകട്ടെ പ്രകൃതിയുടെ ലാഭ നഷ്ടങ്ങൾ നോക്കാതെയുള്ള വിഹിത കർമ്മങ്ങളുടെ അഥവാ സ്വധർമ്മത്തിന്റെ നിർവഹണ ത്തിലൂടെ സംഭവിക്കുന്നു(യജ്ഞത്തിലൂടെ ).പ്രമുഖ സാമ്പത്തിക വിദഗ്ധൻ റോബർട്ട് കിയോസാക്കി പറയുന്നു ,"നിങ്ങൾ നല്ല ഒരു നൽകുന്നവൻ (GIVER ) ആവുക .നിങ്ങൾ ഏറ്റവും നേടുന്ന വിജയിയാകും."കാരണം ലോകത്ത് വിജയിക്കുന്നവർ ഏറ്റവും നല്ല സൌകര്യങ്ങളും സേവനങ്ങളും സാധനങ്ങളും നന്നായി നൽകുന്നവരാണ് .അവർക്കെ നല്ല ഒരു സുഹൃദ് വലയത്തിനു ഉടമകൾ ആകുവാൻ സാധിക്കു ,മികച്ച ഇടപാടുകാരെയും ഉപഭോക്താക്കളെയും ലഭിക്കു .നല്ല അവസരങ്ങൾ വേഗത്തിൽ ആദ്യം അവർ അറിയുന്നു.സമയത്ത് പ്രവര്ത്തിച്ചു വിജയം നേടുന്നു.അതിനായി നൽകുന്ന അവരെ സഹായിക്കാൻ നിരവധിപേർ കൂടെ വരുന്നു.ആത്മീയതയിലും എല്ലാം ഇങ്ങനെതന്നെയാണ് കാര്യങ്ങൾ .
എപ്രകാരം കർമ്മത്തെ ചെയ്യണമെന്നു നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ സ്രിഷ്ടികർമ്മത്ത്തിന്റെ ഈ സ്വഭാവമാണ് ഗീതയിൽ പറയുന്നതെന്ന് കാണാം
അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം (14)
അധിഷ്ഠാനമായ ശരീരം, കര്‍ത്താവ്, വിവിധ കരണങ്ങള്‍ (ഇന്ദ്രിയങ്ങള്‍), വിവിധ ചേഷ്ടകള്‍, ദൈവം (വിധി അഥവാ പ്രാരബ്ധകര്‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങള്‍.
ശരീരവാങ്മനോഭിര്യത്കര്‍മ പ്രാരഭതേ നരഃ ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ (15)
ശരീരം, മനസ്സ്, വാക്ക് എന്നിവയാല്‍ മനുഷ്യന്‍ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കര്‍മ്മങ്ങളുടെയും കാരണങ്ങള്‍ ഇവയഞ്ചുമാകുന്നു.
തത്രൈവം സതി കര്‍ത്താരമാത്മാനം കേവലം തു യഃ പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്‍മതിഃ (16)
അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കര്‍ത്താവായി കാണുന്ന അവിവേകിയായ ദുര്‍മതി യാഥാര്‍ഥ്യം അറിയുന്നില്ല.
യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ ഹത്വാഽപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ (17)
കര്‍തൃത്വഭാവമില്ലാത്തവനും, ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവന്‍ (യുദ്ധം ചെയ്യാനായി വന്നു ചേര്‍ന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കര്‍മ്മം ബന്ധിക്കുന്നുമില്ല.
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപന്‍ ശ്വസന്‍ (8)
പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍ (9)
യോഗയുക്തനായ തത്വജ്ഞന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.
ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ (10)
യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് കര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.
കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ (11)
ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
വിജയിക്കുവാൻ ആഗ്രഹമുള്ള മനുഷ്യൻ മാതൃകകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.ആ മാതൃകകൾ അവന് ശരിയായ പാതക്ക് വഴികാട്ടിയായി തീരുന്നു.
മാതൃക നമ്മുടെ കർമ്മയോഗത്തെ വേഗത്തിൽ നേടിത്തരുന്നു.വിജയിച്ചവരുടെ മാതൃക ആത്മീയ ഭൗതിക മാർഗങ്ങളിൽ ഒരുപോലെ വേഗത കൂട്ടി നൽകുന്നു .ക്രിക്കറ്റിൽ വിജയിക്കാനായി പലരും സച്ചിൻ റെണ്ടുൽക്കറെ മാതൃകയാക്കുന്നു.അതവർക്ക് വലിയ ഊര്ജം നൽകി കൃത്യമായി വഴികാട്ടി സഹായിക്കുന്നു.അതുപോലെ ആത്മീയർ മാതൃകയാക്കേണ്ടത് ശങ്കരാചാര്യരെയും ബുദ്ധനെയും രമണ മഹർഷിയെയും ഒക്കെയാണല്ലോ.
ഇല്ലെങ്കിൽ ശ്രദ്ധ ഉത്തമരിൽ നിന്ന് മാറുകയും മാതൃകകൾ വിഷയകരമായ വികലരൂപങ്ങളിൽ ഉറക്കുകയും വഴിതെറ്റു കയും ചെയുന്നു.ഈ ശ്രദ്ധയുടെ പ്രാധാന്യം ഗീതയിൽ നോക്കാം.
ശ്രീഭഗവാനുവാച ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു (2)
ഭഗവാന്‍ പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തില്‍ നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താകസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.
സത്ത്വാനുരൂപാ സര്‍വ്വസ്യ ശ്രദ്ധാ ഭവതി ഭാരത ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ (3)
ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യന്‍ ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവന്‍ ആ തരത്തിലുള്ളവനായിരിക്കും.
യജന്തേ സാത്ത്വികാ ദേവാന്‍ യക്ഷരക്ഷാംസി രാജസാഃ പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ (4)
സാത്വികന്മാര്‍ ദേവന്മാരെയും, രാജസന്മാര്‍ യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര്‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു.
യാന്തി ദേവവ്രതാ ദേവാന്‍ പിതൃന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം (25)
ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവര്‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.
നാം പ്രപഞ്ച ഗതിയെ മാതൃക യാക്കി കർമ്മം തുടരേണ്ടതാണ് .അപ്പോൾ ആ കർമ്മങ്ങളിലൂടെ നാം പ്രപഞ്ചത്തിലെ ഊർജങ്ങളുടെ ഗതിവിഗതികളെ കുറിച്ചു ബോധവാനാവുകയും അതിലൂടെ തന്റെ കർമ്മങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തി ഫലങ്ങളെ ശ്രേയസ്കരമാക്കി തീർക്കുവാൻ കഴിയുകയും ചെയ്യുന്നു .അതോടൊപ്പം മാതൃകകൾ ആയി മഹാന്മാരെ തെരഞ്ഞെടുക്കുമ്പോൾ പ്രപഞ്ച കർത്താക്കളെ പോലെ വികാര ലോകത്തെ അതിജീവിച്ചവർ ആയിരിക്കണം എന്നും സൂചനവരുന്നു.പുറത്ത് കിടന്നു കളിക്കുന്ന സ്വന്തം പ്രജ്ഞ, ആഴത്തിലുള്ള ഉറക്കത്തിന്റെ സ്ഥാനമായ പ്രാജ്ഞനിൽ സ്ഥിതമായ അഥവാ സ്ഥിതപ്രജ്ഞന്മാരായ ആളുകളാണ് ഇവർ.അല്ലെങ്കിൽ അവ വികാര രഹിതരായ പ്രപഞ്ച നിയമങ്ങൾ, അവയിൽനിന്നുണ്ടായ ശരിയായ ശാസ്ത്രങ്ങൾ ഒക്കെയാകാം.
ഗീതയിൽ ഇതുതന്നെ വ്യക്തമാക്കുന്നു.
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍തുമിഹാര്‍ഹസി (24)
അതുകൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് യഥാർത്ഥ ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കര്‍മ്മം ചെയ്യേണ്ടതാണ്.

തുടരും --SREE.
Read more on
http://viratpurushan.blogspot.in/ http://sreedharannamboothiri.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ 
No comments:
Post a Comment