പുരുഷസൂക്തം ജീവിതവിജയത്തിന് -12
യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാ ഊരൂ പാദാ ഉച്യതേ 11
യത് -എപ്പോൾ ,പുരുഷം -വിരാട്ട് പുരുഷനെ ,വി,അദധു :- ഭാഗിച്ചുവൊ (അപ്പോൾ ),കതിധാ -എത്ര പ്രകാരം ,വി അകൽപ്പയൻ -സങ്കൽപ്പിച്ചു ,അസ്യ -ഇവന്റെ ,മുഖം -മുഖം ,കിം -എന്ത്?,ബാഹു -കയ്യുകൾ ,കൗ -ഏവ ?,ഊരു -തുടകൾ,പാദൗ -പാദങ്ങൾ ,കൌ -എവയെ ,ഉച്യതെ -പറയപെട്ടു.
വിരാട്പുരുഷനെ ഭാഗിച്ചപ്പോൾ എത്രവിധമാണ് അത് സങ്കൽപ്പിച്ചത് ?,അപ്പോൾ ഇവന്റെ മുഖവും കയ്യുകളും തുടകളും പാദങ്ങളും എതെല്ലാമായി കരുതപെട്ടു?
/////// വിരാട്പുരുഷനെ ഭാഗിച്ചപ്പോൾ എത്രവിധമാണ് അത് സങ്കൽപ്പിച്ചത് ?,അപ്പോൾ ഇവന്റെ മുഖവും കയ്യുകളും തുടകളും പാദങ്ങളും എതെല്ലാമായി കരുതപെട്ടു?/////
പുരുഷൻ(ബ്രഹ്മം ) തന്നെയാണ് പലതായ പ്രപഞ്ചമായി മാറപ്പെട്ടത് .എന്നാൽ അതിനുശേഷം പ്രപഞ്ചംതന്നെ വീണ്ടും പുരുഷനുമായി യോഗംചെയ്തു പലതായി മാറപ്പെട്ടു.അതിനു കാരണമായ ഈ ഊര്ജരൂപങ്ങളെ എന്തെല്ലാമായി കരുതപെട്ടു എന്ന് വിശകലനം ചെയ്യുവാൻ പോകന്നു. നമ്മുടെ ഭാഷയിൽ അതിനു ഒരു രൂപം കൊടുത്താൽ അതിന്റെ മുഖവും കയ്യുകളും കാലുകളും എല്ലാം എന്തായിരിക്കും എന്ന് ചിന്തിക്കുന്നു.
കാരണം ഏതൊരു സ്രിഷ്ടിപ്രക്രിയയിലും അതിനു കാരണമായി പ്രവർത്തിച്ച ഘടകങ്ങളെ തിരിച്ചറിഞ്ഞാൽ ആ സ്രിഷ്ടിരഹസ്യം നമുക്ക് അറിയാൻ സാധിക്കുന്നതാണ് . പുരുഷന്റെ ഈ പ്രജാപതി യജ്ഞ കർമ്മ സ്വഭാവത്തെ പഠിച്ചു ജീവിതത്തിൽ പ്രാവര്ത്തികമാക്കിയ സാധ്യന്മാരും ഋഷിമാരും ദുഖരഹിത സ്ഥാനത്തെ പ്രാപിച്ചു ,അതുകൊണ്ട് നമ്മളും അതുതന്നെ ജീവിതത്തിൽ പകർത്തനം എന്ന് "യജ്ഞേന യജ്ഞാമയജന്ത"എന്ന ശ്ലോകത്തിലൂടെ സൂക്തം വ്യക്തമാക്കുകയാണല്ലോചെയ്യുന്നത് .അതിനായി മാതൃകാപരമായ സൃഷ്ട്യോന്മുഖ ഊര്ജങ്ങളെ ആണ് ഇനി പറയുവാൻ പോകുന്നത്.ജീവിതവിജയത്തിന്റെ താക്കോൽ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അടുത്ത ശ്ലോകങ്ങളെ ലോകം ഏറ്റവും തെറ്റിദ്ധരിച്ച ദാരുണമായ അവസ്ഥ എത്ര നിർഭാഗ്യകരമാണെന്ന് നമുക്ക് തുടർന്ന് അറിയാം.
ഇവിടെ സൃഷ്ടിയുടെ അഥവാ കർമ്മങ്ങളുടെ കാരണമായ ഊര്ജ രൂപങ്ങളെ വ്യക്തമായി വിശകലനം ചെയ്യാൻ പോവുകയാണ്.ഇവകളെ നന്നായി അറിഞ്ഞാൽ ഒരുവൻ തന്റെ കർമ്മത്തിൽ അതിനിപുണനും സമചിത്തനും, വിജയിയും, കർമ്മയോഗത്തിലൂടെ ധ്യാനിക്കുന്നവനും, സർവോപരി പരമപദ പ്രാപ്തി നേടുന്നവനും ആയിമാറും.ഇവകളെ വ്യക്തമാക്കുവാൻ ഭഗവദ്ഗീതയിൽ ആമുഖമായി വ്യാസൻ വിശദമായി കർമ്മത്തിന്റെ ഗതിയുടെ പ്രാധാന്യത്തെ പ്രതിപാദിക്കുകയാണ് ആദ്യം ചെയ്യുന്നത്.
കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ (17)
കര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വികര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ കര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.
കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത് (18)
കര്‍മ്മത്തില്‍ അകര്‍മ്മവും അകര്‍മ്മത്തില്‍ കര്‍മ്മവും യാതൊരുവന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാന്‍. അവനാണ് യോഗിയും എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.
ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ കര്‍മണ്യഭിപ്രവൃത്തോഽപി നൈവ കിഞ്ചിത്കരോതി സഃ (20)
കര്‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.
യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)
യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നിര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)
സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി കര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ കര്‍മ്മവും നശിച്ചു പോകുന്നു.
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ (35)
വിധിപ്രകാരം അനുഷ്ഠിച്ച പരധര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധര്‍മ്മാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധര്‍മ്മം ഭയാവഹമാകുന്നു.
ഇതിനുശേഷം ആ ഊര്ജ രൂപങ്ങളെ ആഴത്തിൽ വ്യക്തമാകുവാൻ തുടങ്ങുന്നു. തുടരും --SREE.
Visit for more details

ഇതിനുശേഷം ആ ഊര്ജ രൂപങ്ങളെ ആഴത്തിൽ വ്യക്തമാകുവാൻ തുടങ്ങുന്നു.
Read more on http://viratpurushan.blogspot.in/ http://sreedharannamboothiri.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment